Friday, November 14, 2008

ചിതാ ലിഖിതങള്‍

താജ് മഹല്‍ പ്രണയത്തിന്റെ പ്രതീകമാണ് ശരിക്കും ..നാനൂറില്‍ കൂടുതല്‍ ഭാര്യ മാരുള്ള ഒരു രാജാവ് അതില്‍ ഒരാളോടുള്ള മാത്രം തോന്നിയ പ്രണയ ത്തിന്റെ പ്രതിഫലനം കാലത്തിനു മുന്നിലേക്ക് തുറന്നു വച്ചു .മറ്റുള്ളവരോട് രാജാവിന് പ്രണയം തോന്നിയോ അവരെല്ലാം പിന്നെ എന്തിന് രാജഭാര്യമാരായി (സ്ത്രീധനത്തിന് വേണ്ടിയാവാന്‍ വഴിയില്ല )
എന്നുള്ള ചോദ്യം വല്ലാതെ അലട്ടി .

കുറെ കാലം മുന്പ് ഒരു മ്യൂസിയത്തില്‍ ചിതാ ലിഖിതങള്‍ കണ്ടു .കൂടുതലും ഭര്‍ത്താവ് മരിച്ചു ..കൂടെ സതി അനുഷ്ടിക്ക പെട്ടവയുടെത് ....അതൊരിക്കലും പ്രതീകമാവാന്‍ പറ്റാതെ പോയ ഏതോ ചരിത്രതിന്റെതാവും..(സ്വന്തം ജീവിതം കൊണ്ടു തീര്ത്ത സ്മാരകങ്ങളെക്കാള്‍ ..പലപ്പോഴും കല്ലിനാവും ഓര്‍മകളെ നിലനിര്താനാവുക ) ..