Tuesday, October 4, 2011

അക്കരെ

അവള്‍ ഇന്നലെയും വിളിച്ചിരുന്നു അവിടെ ആസ്ട്രേലിയയില്‍ ടീച്ചേര്‍സിന് നല്ല സ്കൊപ്പാണത്രെ ഇപ്പൊ പലവട്ടമായി പറയുന്നു നമുക്ക് ഇവിടെ വന്നു ജോലി ചെയ്യ്മെന്നും അടുത്തടുത്ത്‌ താമസ്സിക്കാമെന്നും ..അതാണ്‌ എനിക്ക് മനസ്സിലാവാത്തത് ..ഇവിടെ അടുത്തടുത്ത്‌ താമസ്സിചിരുന്നവള്‍ ,വളരെ ബുദ്ധിമുട്ടി വിസ സങ്കടിപ്പിച്ചു, ഇവിടെയുള്ള ഉയര്‍ന്ന വരുമാനം കണക്കാകാതെ ഭര്‍ത്താവിന്റെ ബിസിനെസ്സ് അവസ്സനിപിച്ചു ,അവിടെ ഏതോ കമ്പനിയിലെ ജോലിക്കാരനായി ഇപ്പോള്‍ കമ്പനി കുറെ ദൂരെയുള്ള പട്ടണത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഭാര്യയും ഭര്‍ത്താവും തമ്മില്‍ കാണും വിധം അകലത്തെയ്ക്ക് . ഇപ്പോള്‍ അമ്മയും മകളും ഒരു സ്ഥലത്ത് അച്ഛന്‍ വേറെ സ്ഥലത്ത് ...!!
ഇവിടെ നന്നായി ജീവിക്കാന്‍ ചുറ്റുപാടും ഒരു പാട് ബന്ധുമിത്രധികളും ഉള്ളവള്‍ അവിടെ ആസ്ട്രേലിയയിലെ ഏതോ വിജന ഗ്രാമത്തില്‍ ടീച്ചരുദ്യോഗം ഭരിക്കാന്‍ എന്താവും കാരണം ..?

വൃദ്ധയായ അമ്മായിഅമ്മയെ വീട്ടില്‍ ഒറ്റയ്ക്കാക്കി പീഡിപ്പിക്കുവനയിരുന്നോ ഈ ശ്രമങ്ങളെല്ലാം ..?

Saturday, September 12, 2009

s കത്തി

ഒരാള്‍ മദ്യപിച്ച് പാടവരമ്പില്‍ ഇരുന്നു കയ്യില്‍ s ആകൃതിയിലുള്ള കത്തിയുമായി നിന്നു(സാധാരണ ഒരു പ്രത്യേക രാഷ്ട്രിയ പാര്‍ട്ടി ക്കാരാണ് ഈ കത്തി കയ്യില്‍ വയ്ക്കാന്‍ ലൈസന്‍സ് എടുക്കാര് ) കാറ്റ് ശക്തി പ്രാപിച്ചു അയാള്‍ കത്തിയിലേക്ക് മറിഞ്ഞു വീണു മുറിവേറ്റു ..ആ വഴി മീന്‍ പിടിക്കാന്‍ നടന്നവര്‍ അയാളെ ആശുപത്രിയില്‍ എത്തിച്ചു .പക്ഷെ അയാള്‍ മരിച്ചു .
ഈ സംഭവത്തെ എങ്ങിനെയൊക്കെയാണ് മാധ്യമങ്ങള്‍ വിവരിക്കുന്നത്

Wednesday, July 15, 2009

വീയെസ്സും പീ ബിയും മറ്റുചിലരും

ഇവരെല്ലാം ആരാണ് ..? കുറെ താടികള്‍ ...വൈകുന്നേരങ്ങളില്‍ ടീവിയിലും എല്ലാ മാസിക കളിലും തമ്മില്‍ അറിയാവുന്ന ഭാഷകളില്‍ തമ്മില്‍ പറഞ്ഞു കൊണ്ടിരിക്കുന്നു ..പത്രങ്ങളില്‍ നിറയെ ...
വിലകയറിവരുന്ന അവശ്യ വസ്തുക്കളെ കുറിച്ച് ,വിദ്യാഭ്യാസ തൊഴില്‍ രംഗത്തെക്കുറിച്ച് ..
തീവ്രവാദത്തെ കുറിച്ച് കുറിച്ച് ..സമൂഹ സുരക്ഷയെക്കുറിച്ച് ...തകര്‍ന്ന പാതകളെ കുറിച്ച്..,അല്ല ...നമ്മെ കുറിച്ച് ആരാണ് പറയുക

Saturday, February 14, 2009

കൃഷ്ണസേന

എത്രയും വേഗം പ്രണയികള്ക്കായി ഒരു കൃഷ്ണസേന തുടങ്ങണം ..സ്നേഹം വാര്‍ന്നു പോയ സമൂഹങ്ങള്‍ക്കായി ..സ്നേഹമാണ് അഖിലസാരമൂഴിയില് എന്ന് പഠിപ്പിച്ച ..ലോക സമസ്ത സുഖിനോഭവന്തു : എന്ന് പഠിപ്പിച്ച ..ഇന്ത്യയില്‍ നിന്നു തന്നെ വേണം അത് തുടങ്ങാന്‍ .ഇന്ത്യയിലെ സ്ത്രീ ഹൃദയങ്ങളില്‍ എന്നും കൃഷ്ണനായിരുന്നു സ്നേഹരൂപന്‍ .ഇനി ആ കഥകളെല്ലാം മറക്കാനും കൃഷ്ണഭഗവാന്‍ നാം ഇതു വരെ അറിഞ്ഞത് പോലെ ഒരാളല്ല എന്നും പുതിയ വ്യാഖ്യാനം വരുമോ എന്നും ഒരു ഉല്കണ്ട

Sunday, February 1, 2009

ആണവ കരാറ്

പിന്നെയും ആണവ കരാറ്..പ്രശ്നം ചര്‍ച്ചകള്‍ എതിര്‍പ്പ് ..പ്രകടനം .....
കോണ്ടലീസ റൈസ്,സോണിയ ഗാന്ധി ..എത്ര പെണ്ണുങ്ങള്‍ ഈ കരാറുമായി ബന്ധപ്പെട്ടു നില്ക്കുന്നു ..എന്നിട്ടും ഒരു പെണണവ കരാറിനെ കുറിച്ചു ആരും മിണ്ടുന്നില്ല ..എന്തൊരു ആണ്‍ ലോകം !!!!

Wednesday, December 31, 2008

പുതുവല്‍സര ആശംസകള്‍

ഒരു വര്‍ഷം എങ്ങിനെയാണ് ജീവിതത്തെ നിര്‍ണയിക്കുക ..എന്നാലും ഒരു വാര്ഷിക കണക്കെടുപ്പിനു മുതിരാനായി മാത്രം ഈ അവസരത്തെ ഉപയോഗിക്കാം ..ചിലപ്പോള്‍ ഒരു ദിവസ്സം കൊണ്ടു പോലും ജീവിതം തകിടം മറിയുന്ന തായി തോന്നിയിട്ടുണ്ട് ..മുംബൈ ആക്രമണത്തിനു മുന്‍പും പിന്‍പും ഇന്ത്യ എത്ര മാറി എത്ര ജീവിതങ്ങള്‍ മാറി ..ഇനി ഇങ്ങനെ ഒന്നും സംഭവികാതിരിക്കട്ടെ..എല്ലാവര്ക്കും നന്മ യുണ്ടാവട്ടെ ..

ലോക സമസ്ത സുഖിനോഭവന്തു :

Friday, November 14, 2008

ചിതാ ലിഖിതങള്‍

താജ് മഹല്‍ പ്രണയത്തിന്റെ പ്രതീകമാണ് ശരിക്കും ..നാനൂറില്‍ കൂടുതല്‍ ഭാര്യ മാരുള്ള ഒരു രാജാവ് അതില്‍ ഒരാളോടുള്ള മാത്രം തോന്നിയ പ്രണയ ത്തിന്റെ പ്രതിഫലനം കാലത്തിനു മുന്നിലേക്ക് തുറന്നു വച്ചു .മറ്റുള്ളവരോട് രാജാവിന് പ്രണയം തോന്നിയോ അവരെല്ലാം പിന്നെ എന്തിന് രാജഭാര്യമാരായി (സ്ത്രീധനത്തിന് വേണ്ടിയാവാന്‍ വഴിയില്ല )
എന്നുള്ള ചോദ്യം വല്ലാതെ അലട്ടി .

കുറെ കാലം മുന്പ് ഒരു മ്യൂസിയത്തില്‍ ചിതാ ലിഖിതങള്‍ കണ്ടു .കൂടുതലും ഭര്‍ത്താവ് മരിച്ചു ..കൂടെ സതി അനുഷ്ടിക്ക പെട്ടവയുടെത് ....അതൊരിക്കലും പ്രതീകമാവാന്‍ പറ്റാതെ പോയ ഏതോ ചരിത്രതിന്റെതാവും..(സ്വന്തം ജീവിതം കൊണ്ടു തീര്ത്ത സ്മാരകങ്ങളെക്കാള്‍ ..പലപ്പോഴും കല്ലിനാവും ഓര്‍മകളെ നിലനിര്താനാവുക ) ..