Showing posts with label അക്കരെ. Show all posts
Showing posts with label അക്കരെ. Show all posts

Tuesday, October 4, 2011

അക്കരെ

അവള്‍ ഇന്നലെയും വിളിച്ചിരുന്നു അവിടെ ആസ്ട്രേലിയയില്‍ ടീച്ചേര്‍സിന് നല്ല സ്കൊപ്പാണത്രെ ഇപ്പൊ പലവട്ടമായി പറയുന്നു നമുക്ക് ഇവിടെ വന്നു ജോലി ചെയ്യ്മെന്നും അടുത്തടുത്ത്‌ താമസ്സിക്കാമെന്നും ..അതാണ്‌ എനിക്ക് മനസ്സിലാവാത്തത് ..ഇവിടെ അടുത്തടുത്ത്‌ താമസ്സിചിരുന്നവള്‍ ,വളരെ ബുദ്ധിമുട്ടി വിസ സങ്കടിപ്പിച്ചു, ഇവിടെയുള്ള ഉയര്‍ന്ന വരുമാനം കണക്കാകാതെ ഭര്‍ത്താവിന്റെ ബിസിനെസ്സ് അവസ്സനിപിച്ചു ,അവിടെ ഏതോ കമ്പനിയിലെ ജോലിക്കാരനായി ഇപ്പോള്‍ കമ്പനി കുറെ ദൂരെയുള്ള പട്ടണത്തിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഭാര്യയും ഭര്‍ത്താവും തമ്മില്‍ കാണും വിധം അകലത്തെയ്ക്ക് . ഇപ്പോള്‍ അമ്മയും മകളും ഒരു സ്ഥലത്ത് അച്ഛന്‍ വേറെ സ്ഥലത്ത് ...!!
ഇവിടെ നന്നായി ജീവിക്കാന്‍ ചുറ്റുപാടും ഒരു പാട് ബന്ധുമിത്രധികളും ഉള്ളവള്‍ അവിടെ ആസ്ട്രേലിയയിലെ ഏതോ വിജന ഗ്രാമത്തില്‍ ടീച്ചരുദ്യോഗം ഭരിക്കാന്‍ എന്താവും കാരണം ..?

വൃദ്ധയായ അമ്മായിഅമ്മയെ വീട്ടില്‍ ഒറ്റയ്ക്കാക്കി പീഡിപ്പിക്കുവനയിരുന്നോ ഈ ശ്രമങ്ങളെല്ലാം ..?