Wednesday, September 24, 2008

റിമോട്ട് കണ്ട്രോള്‍

പലരും നല്ലതാണെന്ന് പറഞ്ഞെന്കിലും ആ സിനിമ കാണാന്‍ പറ്റിയില്ല .എല്ലായിടത്തെയും പോലെ ഓണം ടീവിയ്ക്കുമുന്നില്‍ തന്നെയാണ് ഉച്ചയ്കുശേഷം ,രാവിലെ പതിവു ചടങ്ങുകള്‍ പഴയ പരിചയങ്ങള്‍ അല്പം അടുക്കള സഹായം ..സദ്യ ,രണ്ടു മണി കഴിഞ്ഞു എല്ലാവരും വിശ്രമതിലേക്കും പഴംകഥകളികെക്കും അല്പം പരധൂഷനതിലേക്കും തിരിഞ്ഞപ്പോഴാണ് ..ടീവിയില്‍ ആ സിനിമ . എന്നാല്‍ കണ്ടേക്കാം ..അങ്ങിനെ സദ്യയുടെ ആലസ്യത്തില്‍ ചാഞ്ഞുകിടന്നു .. അപ്പോഴുണ്ട് നമ്മുടെ നായകന്‍ വരുന്നു ...സിനിമയിലും ..ജീവിതത്തിലും ...അടുത്തുവരുന്നു ..ഇരിക്കുന്നു ..അറിയാതെ കൈ നീളുന്നു റിമോട്ട് കണ്ട്രോള്‍ ഒരു മാജിക് പോലെ കയ്യിലാവുന്നു ..പിന്നെ പതിവു രംഗം തന്നെ.. ചാനെലുകളില്‍ നിന്നും ചാനലുകളിലേക്ക് പരിപാടി ...എന്ത് സിനിമ ..ഞാന്‍ പോയി രണ്ടു പരദൂഷണം പറയട്ടെ ..ഒന്നും ഓര്മ വരുന്നില്ല ..എങ്കിലും ഒരെണ്ണം ഉണ്ടാക്കി പറയണം ..

Monday, September 8, 2008

ഓണാഘോഷം

കുറെ വര്‍ഷങ്ങള്‍ ക്ക് മുന്പുള്ള ഒരു ഓണ കാലം .. വ്യ്പീന്‍കടലോരത്തുള്ള ഒരു ഗ്രാമ പ്രദേശത്ത് താമസ്സിക്കുന്ന അമ്മായിയുടെ വീട്ടില്‍ ഓണ അവധി ദിവസങ്ങള്‍ ചിലവിടാന്‍ പോയിരുന്നു ...
ഞങ്ങള്‍ കുട്ടികള്‍ കടല്‍ തീരത്തും ലൈറ്റ് ഹൌസിലും ചുറ്റി തിരിഞ്ഞു .വലിയവര്‍ വിശേഷങ്ങളുമായി വീട്ടില്‍ കൂടി

അടുത്ത വീടുകള്‍ ..കൈകൊട്ടികളിയും പൂക്കള മല്‍സരവും ..പൂക്കള മല്‍സരത്തിന്‌ പ്രത്യേക സ്ഥലമോന്നുമില്ല വീട്ടിലിടുന്ന പൂക്കളങ്ങള്‍ തമ്മിലാണ് മത്സരം .
.ഓണാഘോഷ ത്തിന്റെ തിമിര്‍പ്പിലാണ് കുട്ടികളും പ്രായമായവരും എല്ലാം
.ഓല മെനഞ്ഞ കുടിലുകള്‍ക്ക് മുന്നില്‍ നാട്ടില്‍ കിട്ടുന്ന പൂവ്കള്‍, ചെത്തി യും ചെമ്പരത്തിയും നന്ധ്യര്‍ വട്ടവും പൂവരസ്സിന്റെ പൂവ് ..
അപൂര്‍വ്വം .തുമ്പ പൂവുകളും .അങ്ങിനെ മറ്റൊരു നിറഭേദം മായിരുന്നു ആ പൂക്കളങ്ങള്‍ക്ക് . പലവീടുകളിലും കയറി ഇറങ്ങി ഞങ്ങള്‍ പൂക്കളങ്ങള്‍ കണ്ടു വിവിധ രൂപങ്ങളില്‍ വിവിധനിറങ്ങളില്‍ ഓണത്തിന്റെ വസന്ത സാന്നിധ്യം
ഞങ്ങള്‍ ഇഷ്ടപെട്ട പൂക്കളം തീര്‍ത്തത് രണ്ടു ചെറിയ പെണ്‍കുട്ടികളും അവരുടെ അമ്മയും ചേര്‍ന്നായിരുന്നു .തലേന്ന് പൂ തേടി പോയ ദൂര യാത്ര അവര്‍ ഞങ്ങളോട് പറഞ്ഞു
ഉച്ചയ്ക്ക് ശേഷം കൈകൊട്ടികളി .നാട്ടില്‍ സുലഭമായി കിട്ടിയിരുന്ന മദ്യം കുടിച്ചു ബോധം നഷ്ടപ്പെട്ട് കൈകൊട്ടി കളി .
അതിന് ശേഷമായിരുന്നു സമ്മാനം നേടിയ പൂക്കളം തിരഞ്ഞെടുത്തത് .പ്രതീക്ഷിച്ചത് പോലെ അവര്ക്കു തന്നെ സമ്മാനം ..

പെട്ടന്നായിരുന്നു കളികളുടെ സ്വഭാവം മാറിയത് .തമ്മില്‍ പോര്‍ വിളികളും ചീത്തയും ..ഞങ്ങളെല്ലാവരും വീട്ടിലേക്ക് തിരിച്ചു പോയി .അവിടെ കത്തി കുത്ത് നടന്നു എന്ന് ആരോ വന്നു പറഞ്ഞു .തിരിച്ചു പോരുമ്പോള്‍ .വീടിനു മുന്‍പില്‍ കരഞ്ഞു കൊണ്ടിരിക്കുന്ന ആ സഹോദരി മാര്‍ ..അവരുടെ അച്ഛനെ യാണ് ആരോ കുത്തിയത് ..തുമ്പ പൂവുകളില്‍ തെറിച്ചു വീണ ചോര തുള്ളികള്‍ ,,ആഘോഷങ്ങള്‍അവിടെ തീര്‍ന്നു ..

അവരുടെ ശാപമാവണം..അടുത്ത വര്‍ഷങ്ങലോന്നില്‍ ആ പ്രധേശതാണ് മദ്യ ദുരന്തം ഉണ്ടായത് ...