Wednesday, September 24, 2008

റിമോട്ട് കണ്ട്രോള്‍

പലരും നല്ലതാണെന്ന് പറഞ്ഞെന്കിലും ആ സിനിമ കാണാന്‍ പറ്റിയില്ല .എല്ലായിടത്തെയും പോലെ ഓണം ടീവിയ്ക്കുമുന്നില്‍ തന്നെയാണ് ഉച്ചയ്കുശേഷം ,രാവിലെ പതിവു ചടങ്ങുകള്‍ പഴയ പരിചയങ്ങള്‍ അല്പം അടുക്കള സഹായം ..സദ്യ ,രണ്ടു മണി കഴിഞ്ഞു എല്ലാവരും വിശ്രമതിലേക്കും പഴംകഥകളികെക്കും അല്പം പരധൂഷനതിലേക്കും തിരിഞ്ഞപ്പോഴാണ് ..ടീവിയില്‍ ആ സിനിമ . എന്നാല്‍ കണ്ടേക്കാം ..അങ്ങിനെ സദ്യയുടെ ആലസ്യത്തില്‍ ചാഞ്ഞുകിടന്നു .. അപ്പോഴുണ്ട് നമ്മുടെ നായകന്‍ വരുന്നു ...സിനിമയിലും ..ജീവിതത്തിലും ...അടുത്തുവരുന്നു ..ഇരിക്കുന്നു ..അറിയാതെ കൈ നീളുന്നു റിമോട്ട് കണ്ട്രോള്‍ ഒരു മാജിക് പോലെ കയ്യിലാവുന്നു ..പിന്നെ പതിവു രംഗം തന്നെ.. ചാനെലുകളില്‍ നിന്നും ചാനലുകളിലേക്ക് പരിപാടി ...എന്ത് സിനിമ ..ഞാന്‍ പോയി രണ്ടു പരദൂഷണം പറയട്ടെ ..ഒന്നും ഓര്മ വരുന്നില്ല ..എങ്കിലും ഒരെണ്ണം ഉണ്ടാക്കി പറയണം ..

2 comments:

raadha said...

ഹ ഹ ഹ എത്ര സ്വാഭാവികം!!
നമ്മുടെ കണവന്മാര്‍ക്ക് remoteലും മേധാവിത്തം തന്നെ..
ഇവിടെ ഷട്ടില്‍ ആണ് , സ്പോര്‍ട്സ് ചാനല്‍ to ന്യൂസ് ചാനല്‍ ആന്‍ഡ് ബാക്ക്.

smitha adharsh said...

എന്നിട്ട് ഉണ്ടാക്കി പറഞ്ഞോ?