Thursday, July 31, 2008

ആഘോഷങ്ങള്‍

ഇന്നലെ തകര്‍ത്തു..നീ എവിടെയായിരുന്നു ..മൊബൈല് ഔട്ട് ഓഫ് റേഞ്ച് ആയിരന്നല്ലോ ..ഞങ്ങള്‍ ഒരു പാടു ട്രൈ ചെയ്തു....

സമയം പത്തു മണി കഴിഞ്ഞിരിക്കുന്നു ..പാതി മയക്കത്തില്‍ ആരുടേയോ fഫോണ്‍ കോള്‍ ..

എന്താണ് തകര്‍ത്തത്‌..
*********

ഗേറ്റില്‍ ആരോ ശക്തിയായി തട്ടി ഉണ്ടായ ശബ്ദം കേട്ടാണ് ഉണര്‍ന്നത് കുട്ടിയും ഞെട്ടി കരഞ്ഞു തുടങ്ങി ..മഴ പെയ്യുന്നുണ്ട് ..ജനലിലൂടെ നോക്കുമ്പോള്‍ ...ആടി ബൈക്ക് സ്റ്റാന്‍ഡില്‍ വെക്കാന്‍ നന്നായി കഷ്ടപ്പെടുന്നുണ്ട് ..വാതില്‍ തുറന്നു നോക്കുമ്പോള്‍ ആകെ നനഞു ഭിത്തിയില്‍ ചാരി ദിശ തെറ്റിയ നോട്ടത്തോടെ ..മടുപ്പിക്കുന്ന ഗന്ധവും ദാസ് വന്നിരുന്നു ദുബായിലുള്ള ..ശബ്ദം കുഴഞ്ഞു ..ദേവനും ഉണ്ടായിരുന്നു അവന്‍ ഹോട്ടലില്‍ ദാസിനൊപ്പം ഹോട്ടലില്‍ തങ്ങി നീ എവിടെ ഒറ്റയ്ക്കനല്ലോ എന്ന് കരുതി ഞാന്‍ ഇങ്ങു പോന്നു...

ഭയങ്കര സ്നേഹമാണല്ലോ ..ഈ ദിവസം ഏതാണെന്ന് ഓര്‍മ്മയുണ്ടോ ?

ഇന്നു എന്താ ഇത്ര പ്രത്യേകത ?

വല്ലാത്ത ദുര്‍ഗന്ധം .. മുഖതെയ്ക്ക് വികൃതമായ ചിരിയുമായി അടുത്തപ്പോള്‍ മനം പുരട്ടുന്നതായി തോന്നി ...

ശരിയാണ് ഏത് ദിവസതിനാണ് പ്രത്യേകത .. അല്ലെങ്കില്‍ ഓരോ ദിവസവും ഓരോ പ്രത്യേകത ഉണ്ടല്ലോ ..

എന്ത് വിഷമാണ് നിങ്ങള്‍ വലിച്ചു കുടിക്കുന്നത് ....

വിഷമോ നിനക്കൊന്നും ഇതു പോലെ .....പോലെ ...തല താഴ്ത്തി കുറെ നേരം നിന്നു ..കുട്ടി കരച്ചില്‍ നിര്‍ത്തിയിട്ടില്ല ..അതിനെ തറച്ചു നോക്കി ...ചിരിച്ചു...കരച്ചിലിന്റെ ശക്തി കൂടി

വസ്ത്രം മാറാന്‍ ശ്രമിച്ചു മുന്നോട്ടു വീണു ..ഭാഗ്യം കട്ടിലില്‍ തന്നെ കൃത്യമായി പതിച്ചു..ഞരക്കങ്ങള്‍ ..മൂളലും മനസ്സിലവനാവാത്ത എന്തെക്കയോ ..

ഉറങ്ങി എന്നാണ് വിചാരിച്ചത് ..ശബ്ദം കെട്ട് നോക്കി കട്ടിലില്‍ നിറയെ ച്ചര്‍ദിയില്‍....

ഉറക്കമില്ലാത്ത ഒരു രാത്രി ... നല്ല മഴയും

കുട്ടിക്ക് നന്നായി പനിക്കുന്നുമുണ്ട് ..അമ്മ ചേച്ചിയുടെ വീട്ടില്‍ പോയിരിക്കുന്നു ..വേലക്കാരിയെയും കണ്ടില്ല .. ഇന്നു ലീവ് ആകും

ശരിയാണ് ...തകര്ത്തു .....ഇന്നലെ അല്ല ..ഇന്നാണ് തകര്‍ത്തത്‌...

Monday, July 21, 2008

ചായ

രാവിലെ തന്നെ ഒരു ശകാര സ്വരമാവും മിക്ക ദിവസങ്ങളിലും ..

ഒരു ചായ എടുത്തു തരാന്‍ എത്ര സമയമോ ..? ...

സമയം

ഉണരല്‍ ...ബാത്രൂം..

അടുക്കള..വെള്ളം ..തീ ..തേയില ...പാല്‍ ..പഞ്ചസാര.. ഗ്ലാസ്..വിതരണ സമയം

ചായ ..കണ്ടുപിടിച്ചത്..ഏതോ ചിനക്കരനാണ് ..രണ്ടായിരം വര്‍ഷങ്ങള്ക്ക് അപ്പുറം ..കഴിഞ്ഞ നൂറ്റാണ്ടില്‍ വെള്ളക്കാര്‍ അത് ലോകവ്യാപകമായി പ്രചരിപ്പിച്ചു ...പ്രത്യേകിച്ച് രുചിയോന്നു മില്ലാത്ത oru സാധനം .ഒരു അനുഷ്ടാനം pole എല്ലാ വീട്ടിലും രാവിലെയും വൈകീട്ടും ഉണ്ടാക്കി കുടിക്കുന്നു ..ഇതു കിട്ടാതെ തലവെധനിക്കുന്നവരും മറ്റു സൈഡ് എഫ്ഫെക്ട്സ് ഉള്ളവരും വരെ ഈ ലോകത്ത് ജീവിച്ചിരിക്കുന്നു ..

മോളെ ...ചായ എടുത്തു കൊടുക്ക്‌.. ചായയില്‍ പാതിശ്രദ്ധ യുമായി തുടങ്ങുന്നതാണ് ...എല്ലാ ദിവസവും അനുഷ്ടാന കലയായി മാറുന്നത്..

ഉണരല്‍ ..പത്രം മുഴുവനായി വിശകലനം ചെയ്യല്‍ ..കട്ടന്‍ ചായ യാവും പ്രിയം ..

അടുത്ത കഥാപാത്രം ..പത്രത്തോടൊപ്പം മധുരം ചേര്‍ക്കാതെ യാവും ചൈനീസ് സംഗതി വിഴൂംന്ഗുക..

ഇങ്ങിനെ ഒരു സാധനം ഉപയോഗിച്ചു തുടങ്ങിയില്ലെങ്ങില്‍ എന്താ കുഴപ്പം ..പഠനങ്ങള്‍ തിരിച്ചും മറിച്ചും പറയുന്നുണ്ട് ...അതാര് ശ്രദ്ധിക്കാന്‍ ..

നമുക്കു ചാരിയിരിക്കുംബോള്‍ ..ഇതൊന്നു വേണം . ഉടനെ ഒരു കമാന്‍ഡ് ......ഒരു ചായ ...

.പരസ്യങ്ങളില്‍ പോലും ..തളര്ന്നിരിക്കുന്നത് ആരാണ് ..? ചായ കൊടുക്കുന്നത് ആരാണ് ..?

ക്ഷീണം എല്ലാവര്‍ക്കുമില്ലേ..?..




Wednesday, July 16, 2008

ഒന്ന്

എന്തിനാണ് ഒരാള്‍ ഡയറി സൂക്ഷിക്കുന്നത് ..തുറന്ന ഒരു ഡയറി സ്വാഭാവികമായും കേള്‍ക്കാതെ പോയ എന്തോ ഒന്നിനെ ..ഇനിയും തിരിച്ചറിയാതെ പോയ ഓര്‍മപെടുതതലിനെ..തിരിച്ചു വിളിക്കാനും ..സ്വയം ഓര്‍മപെടുത്താനും ..
ഇവിടെ ഒരാള്‍ പാതി തുറന്ന കണ്ണുകള്‍ കൊണ്ടു കാണുന്ന ലോകം അറിയാവുന്ന നിറങ്ങളില്‍ വരയ്ക്കാന്‍ ശ്രമിക്കുന്നു..നാളെ സ്വയം അറിയാന്‍ അറിയിക്കാനും .