Thursday, July 31, 2008

ആഘോഷങ്ങള്‍

ഇന്നലെ തകര്‍ത്തു..നീ എവിടെയായിരുന്നു ..മൊബൈല് ഔട്ട് ഓഫ് റേഞ്ച് ആയിരന്നല്ലോ ..ഞങ്ങള്‍ ഒരു പാടു ട്രൈ ചെയ്തു....

സമയം പത്തു മണി കഴിഞ്ഞിരിക്കുന്നു ..പാതി മയക്കത്തില്‍ ആരുടേയോ fഫോണ്‍ കോള്‍ ..

എന്താണ് തകര്‍ത്തത്‌..
*********

ഗേറ്റില്‍ ആരോ ശക്തിയായി തട്ടി ഉണ്ടായ ശബ്ദം കേട്ടാണ് ഉണര്‍ന്നത് കുട്ടിയും ഞെട്ടി കരഞ്ഞു തുടങ്ങി ..മഴ പെയ്യുന്നുണ്ട് ..ജനലിലൂടെ നോക്കുമ്പോള്‍ ...ആടി ബൈക്ക് സ്റ്റാന്‍ഡില്‍ വെക്കാന്‍ നന്നായി കഷ്ടപ്പെടുന്നുണ്ട് ..വാതില്‍ തുറന്നു നോക്കുമ്പോള്‍ ആകെ നനഞു ഭിത്തിയില്‍ ചാരി ദിശ തെറ്റിയ നോട്ടത്തോടെ ..മടുപ്പിക്കുന്ന ഗന്ധവും ദാസ് വന്നിരുന്നു ദുബായിലുള്ള ..ശബ്ദം കുഴഞ്ഞു ..ദേവനും ഉണ്ടായിരുന്നു അവന്‍ ഹോട്ടലില്‍ ദാസിനൊപ്പം ഹോട്ടലില്‍ തങ്ങി നീ എവിടെ ഒറ്റയ്ക്കനല്ലോ എന്ന് കരുതി ഞാന്‍ ഇങ്ങു പോന്നു...

ഭയങ്കര സ്നേഹമാണല്ലോ ..ഈ ദിവസം ഏതാണെന്ന് ഓര്‍മ്മയുണ്ടോ ?

ഇന്നു എന്താ ഇത്ര പ്രത്യേകത ?

വല്ലാത്ത ദുര്‍ഗന്ധം .. മുഖതെയ്ക്ക് വികൃതമായ ചിരിയുമായി അടുത്തപ്പോള്‍ മനം പുരട്ടുന്നതായി തോന്നി ...

ശരിയാണ് ഏത് ദിവസതിനാണ് പ്രത്യേകത .. അല്ലെങ്കില്‍ ഓരോ ദിവസവും ഓരോ പ്രത്യേകത ഉണ്ടല്ലോ ..

എന്ത് വിഷമാണ് നിങ്ങള്‍ വലിച്ചു കുടിക്കുന്നത് ....

വിഷമോ നിനക്കൊന്നും ഇതു പോലെ .....പോലെ ...തല താഴ്ത്തി കുറെ നേരം നിന്നു ..കുട്ടി കരച്ചില്‍ നിര്‍ത്തിയിട്ടില്ല ..അതിനെ തറച്ചു നോക്കി ...ചിരിച്ചു...കരച്ചിലിന്റെ ശക്തി കൂടി

വസ്ത്രം മാറാന്‍ ശ്രമിച്ചു മുന്നോട്ടു വീണു ..ഭാഗ്യം കട്ടിലില്‍ തന്നെ കൃത്യമായി പതിച്ചു..ഞരക്കങ്ങള്‍ ..മൂളലും മനസ്സിലവനാവാത്ത എന്തെക്കയോ ..

ഉറങ്ങി എന്നാണ് വിചാരിച്ചത് ..ശബ്ദം കെട്ട് നോക്കി കട്ടിലില്‍ നിറയെ ച്ചര്‍ദിയില്‍....

ഉറക്കമില്ലാത്ത ഒരു രാത്രി ... നല്ല മഴയും

കുട്ടിക്ക് നന്നായി പനിക്കുന്നുമുണ്ട് ..അമ്മ ചേച്ചിയുടെ വീട്ടില്‍ പോയിരിക്കുന്നു ..വേലക്കാരിയെയും കണ്ടില്ല .. ഇന്നു ലീവ് ആകും

ശരിയാണ് ...തകര്ത്തു .....ഇന്നലെ അല്ല ..ഇന്നാണ് തകര്‍ത്തത്‌...

2 comments:

raadha said...

തകര്‍ത്തു...! കലക്കീട്ടോ എന്ന് പറയാനാ ആദ്യം തോന്നിയെ..എന്തായാലും ഇതൊക്കെ എഴുതി കഴിയുമ്പോ നിനക്കു അല്പമെങ്ങിലും ആശ്വാസം തോന്നും എന്ന് കരുതിക്കോട്ടെ?
നല്ല ഒരു ഭാര്യയാവാന്‍ ഇനിയും എന്തല്ലാം പഠിക്കേണ്ടിയിരിക്കുന്നു !!

Shooting star - ഷിഹാബ് said...

vaayichu kazhiyumboal thirichariyaan prearippikkunna chila chinthakalude sphuranam undu. valareaa ishttayi