Wednesday, September 24, 2008
റിമോട്ട് കണ്ട്രോള്‍
Monday, September 8, 2008
ഓണാഘോഷം
ഞങ്ങള്‍ കുട്ടികള്‍ കടല്‍ തീരത്തും ലൈറ്റ് ഹൌസിലും ചുറ്റി തിരിഞ്ഞു .വലിയവര്‍ വിശേഷങ്ങളുമായി വീട്ടില്‍ കൂടി
അടുത്ത വീടുകള്‍ ..കൈകൊട്ടികളിയും പൂക്കള മല്‍സരവും ..പൂക്കള മല്‍സരത്തിന് പ്രത്യേക സ്ഥലമോന്നുമില്ല വീട്ടിലിടുന്ന പൂക്കളങ്ങള്‍ തമ്മിലാണ് മത്സരം .
.ഓണാഘോഷ ത്തിന്റെ തിമിര്‍പ്പിലാണ് കുട്ടികളും പ്രായമായവരും എല്ലാം
.ഓല മെനഞ്ഞ കുടിലുകള്‍ക്ക് മുന്നില്‍ നാട്ടില്‍ കിട്ടുന്ന പൂവ്കള്‍, ചെത്തി യും ചെമ്പരത്തിയും നന്ധ്യര്‍ വട്ടവും പൂവരസ്സിന്റെ പൂവ് ..
അപൂര്‍വ്വം .തുമ്പ പൂവുകളും .അങ്ങിനെ മറ്റൊരു നിറഭേദം മായിരുന്നു ആ പൂക്കളങ്ങള്‍ക്ക് . പലവീടുകളിലും കയറി ഇറങ്ങി ഞങ്ങള്‍ പൂക്കളങ്ങള്‍ കണ്ടു വിവിധ രൂപങ്ങളില്‍ വിവിധനിറങ്ങളില്‍ ഓണത്തിന്റെ വസന്ത സാന്നിധ്യം
ഞങ്ങള്‍ ഇഷ്ടപെട്ട പൂക്കളം തീര്‍ത്തത് രണ്ടു ചെറിയ പെണ്‍കുട്ടികളും അവരുടെ അമ്മയും ചേര്‍ന്നായിരുന്നു .തലേന്ന് പൂ തേടി പോയ ദൂര യാത്ര അവര്‍ ഞങ്ങളോട് പറഞ്ഞു
ഉച്ചയ്ക്ക് ശേഷം കൈകൊട്ടികളി .നാട്ടില്‍ സുലഭമായി കിട്ടിയിരുന്ന മദ്യം കുടിച്ചു ബോധം നഷ്ടപ്പെട്ട് കൈകൊട്ടി കളി .
അതിന് ശേഷമായിരുന്നു സമ്മാനം നേടിയ പൂക്കളം തിരഞ്ഞെടുത്തത് .പ്രതീക്ഷിച്ചത് പോലെ അവര്ക്കു തന്നെ സമ്മാനം ..
പെട്ടന്നായിരുന്നു കളികളുടെ സ്വഭാവം മാറിയത് .തമ്മില്‍ പോര്‍ വിളികളും ചീത്തയും ..ഞങ്ങളെല്ലാവരും വീട്ടിലേക്ക് തിരിച്ചു പോയി .അവിടെ കത്തി കുത്ത് നടന്നു എന്ന് ആരോ വന്നു പറഞ്ഞു .തിരിച്ചു പോരുമ്പോള്‍ .വീടിനു മുന്‍പില്‍ കരഞ്ഞു കൊണ്ടിരിക്കുന്ന ആ സഹോദരി മാര്‍ ..അവരുടെ അച്ഛനെ യാണ് ആരോ കുത്തിയത് ..തുമ്പ പൂവുകളില്‍ തെറിച്ചു വീണ ചോര തുള്ളികള്‍ ,,ആഘോഷങ്ങള്‍അവിടെ തീര്‍ന്നു ..
അവരുടെ ശാപമാവണം..അടുത്ത വര്‍ഷങ്ങലോന്നില്‍ ആ പ്രധേശതാണ് മദ്യ ദുരന്തം ഉണ്ടായത് ...
Thursday, July 31, 2008
ആഘോഷങ്ങള്‍
ഇന്നലെ തകര്‍ത്തു..നീ എവിടെയായിരുന്നു ..മൊബൈല് ഔട്ട് ഓഫ് റേഞ്ച് ആയിരന്നല്ലോ ..ഞങ്ങള്‍ ഒരു പാടു ട്രൈ ചെയ്തു....
സമയം പത്തു മണി കഴിഞ്ഞിരിക്കുന്നു ..പാതി മയക്കത്തില്‍ ആരുടേയോ fഫോണ്‍ കോള്‍ ..
എന്താണ് തകര്‍ത്തത്..
*********
ഗേറ്റില്‍ ആരോ ശക്തിയായി തട്ടി ഉണ്ടായ ശബ്ദം കേട്ടാണ് ഉണര്‍ന്നത് കുട്ടിയും ഞെട്ടി കരഞ്ഞു തുടങ്ങി ..മഴ പെയ്യുന്നുണ്ട് ..ജനലിലൂടെ നോക്കുമ്പോള്‍ ...ആടി ബൈക്ക് സ്റ്റാന്‍ഡില്‍ വെക്കാന്‍ നന്നായി കഷ്ടപ്പെടുന്നുണ്ട് ..വാതില്‍ തുറന്നു നോക്കുമ്പോള്‍ ആകെ നനഞു ഭിത്തിയില്‍ ചാരി ദിശ തെറ്റിയ നോട്ടത്തോടെ ..മടുപ്പിക്കുന്ന ഗന്ധവും ദാസ് വന്നിരുന്നു ദുബായിലുള്ള ..ശബ്ദം കുഴഞ്ഞു ..ദേവനും ഉണ്ടായിരുന്നു അവന്‍ ഹോട്ടലില്‍ ദാസിനൊപ്പം ഹോട്ടലില്‍ തങ്ങി നീ എവിടെ ഒറ്റയ്ക്കനല്ലോ എന്ന് കരുതി ഞാന്‍ ഇങ്ങു പോന്നു...
ഭയങ്കര സ്നേഹമാണല്ലോ ..ഈ ദിവസം ഏതാണെന്ന് ഓര്‍മ്മയുണ്ടോ ?
ഇന്നു എന്താ ഇത്ര പ്രത്യേകത ?
വല്ലാത്ത ദുര്‍ഗന്ധം .. മുഖതെയ്ക്ക് വികൃതമായ ചിരിയുമായി അടുത്തപ്പോള്‍ മനം പുരട്ടുന്നതായി തോന്നി ...
ശരിയാണ് ഏത് ദിവസതിനാണ് പ്രത്യേകത .. അല്ലെങ്കില്‍ ഓരോ ദിവസവും ഓരോ പ്രത്യേകത ഉണ്ടല്ലോ ..
എന്ത് വിഷമാണ് നിങ്ങള്‍ വലിച്ചു കുടിക്കുന്നത് ....
വിഷമോ നിനക്കൊന്നും ഇതു പോലെ .....പോലെ ...തല താഴ്ത്തി കുറെ നേരം നിന്നു ..കുട്ടി കരച്ചില്‍ നിര്‍ത്തിയിട്ടില്ല ..അതിനെ തറച്ചു നോക്കി ...ചിരിച്ചു...കരച്ചിലിന്റെ ശക്തി കൂടി
വസ്ത്രം മാറാന്‍ ശ്രമിച്ചു മുന്നോട്ടു വീണു ..ഭാഗ്യം കട്ടിലില്‍ തന്നെ കൃത്യമായി പതിച്ചു..ഞരക്കങ്ങള്‍ ..മൂളലും മനസ്സിലവനാവാത്ത എന്തെക്കയോ ..
ഉറങ്ങി എന്നാണ് വിചാരിച്ചത് ..ശബ്ദം കെട്ട് നോക്കി കട്ടിലില്‍ നിറയെ ച്ചര്‍ദിയില്‍....
ഉറക്കമില്ലാത്ത ഒരു രാത്രി ... നല്ല മഴയും
കുട്ടിക്ക് നന്നായി പനിക്കുന്നുമുണ്ട് ..അമ്മ ചേച്ചിയുടെ വീട്ടില്‍ പോയിരിക്കുന്നു ..വേലക്കാരിയെയും കണ്ടില്ല .. ഇന്നു ലീവ് ആകും
ശരിയാണ് ...തകര്ത്തു .....ഇന്നലെ അല്ല ..ഇന്നാണ് തകര്‍ത്തത്...
Monday, July 21, 2008
ചായ
രാവിലെ തന്നെ ഒരു ശകാര സ്വരമാവും മിക്ക ദിവസങ്ങളിലും ..
ഒരു ചായ എടുത്തു തരാന്‍ എത്ര സമയമോ ..? ...
സമയം
ഉണരല്‍ ...ബാത്രൂം..
അടുക്കള..വെള്ളം ..തീ ..തേയില ...പാല്‍ ..പഞ്ചസാര.. ഗ്ലാസ്..വിതരണ സമയം
ചായ ..കണ്ടുപിടിച്ചത്..ഏതോ ചിനക്കരനാണ് ..രണ്ടായിരം വര്‍ഷങ്ങള്ക്ക് അപ്പുറം ..കഴിഞ്ഞ നൂറ്റാണ്ടില്‍ വെള്ളക്കാര്‍ അത് ലോകവ്യാപകമായി പ്രചരിപ്പിച്ചു ...പ്രത്യേകിച്ച് രുചിയോന്നു മില്ലാത്ത oru സാധനം .ഒരു അനുഷ്ടാനം pole എല്ലാ വീട്ടിലും രാവിലെയും വൈകീട്ടും ഉണ്ടാക്കി കുടിക്കുന്നു ..ഇതു കിട്ടാതെ തലവെധനിക്കുന്നവരും മറ്റു സൈഡ് എഫ്ഫെക്ട്സ് ഉള്ളവരും വരെ ഈ ലോകത്ത് ജീവിച്ചിരിക്കുന്നു ..
മോളെ ...ചായ എടുത്തു കൊടുക്ക്.. ചായയില്‍ പാതിശ്രദ്ധ യുമായി തുടങ്ങുന്നതാണ് ...എല്ലാ ദിവസവും അനുഷ്ടാന കലയായി മാറുന്നത്..
ഉണരല്‍ ..പത്രം മുഴുവനായി വിശകലനം ചെയ്യല്‍ ..കട്ടന്‍ ചായ യാവും പ്രിയം ..
അടുത്ത കഥാപാത്രം ..പത്രത്തോടൊപ്പം മധുരം ചേര്‍ക്കാതെ യാവും ചൈനീസ് സംഗതി വിഴൂംന്ഗുക..
ഇങ്ങിനെ ഒരു സാധനം ഉപയോഗിച്ചു തുടങ്ങിയില്ലെങ്ങില്‍ എന്താ കുഴപ്പം ..പഠനങ്ങള്‍ തിരിച്ചും മറിച്ചും പറയുന്നുണ്ട് ...അതാര് ശ്രദ്ധിക്കാന്‍ ..
നമുക്കു ചാരിയിരിക്കുംബോള്‍ ..ഇതൊന്നു വേണം . ഉടനെ ഒരു കമാന്‍ഡ് ......ഒരു ചായ ...
.പരസ്യങ്ങളില്‍ പോലും ..തളര്ന്നിരിക്കുന്നത് ആരാണ് ..? ചായ കൊടുക്കുന്നത് ആരാണ് ..?
ക്ഷീണം എല്ലാവര്‍ക്കുമില്ലേ..?..
Wednesday, July 16, 2008
ഒന്ന്
ഇവിടെ ഒരാള്‍ പാതി തുറന്ന കണ്ണുകള്‍ കൊണ്ടു കാണുന്ന ലോകം അറിയാവുന്ന നിറങ്ങളില്‍ വരയ്ക്കാന്‍ ശ്രമിക്കുന്നു..നാളെ സ്വയം അറിയാന്‍ അറിയിക്കാനും .